ബെം​ഗ​ളൂ​രു​വി​ൽ സ്ത്രീ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. സ​ർ​ജാ​പൂ​രി​ന് സ​മീ​പം മു​ഗ​ളൂ​രു​ള്ള ത​ടാ​ക​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ത​ല​യോ​ട്ടിയ​ക്ക​മു​ള്ള അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രാ​ണ് അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തുടർന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​റ്റി​യ ത​ടാ​ക​ത്തി​ൽ​നി​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​മാ​യി ചി​ത​റി​യ നി​ല​യി​ൽ എ​ല്ലു​ക​ളും ക​ണ്ടെ​ത്തി. ത​ല​യോ​ട്ടി, താ​ടി​യെ​ല്ല്, മേ​ൽ അ​വ​യ​വ അ​സ്ഥി​ക​ൾ, സാ​രി, ചെ​രു​പ്പ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ​ത് മൂ​ന്നു​മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. അ​സ്ഥി​കൂ​ടം 25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​യു​ടേ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ മു​ൻ​പ് ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​യാ​ളു​ടേ​താ​കാം എന്നാണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് അ​വ പു​റ​ത്തു​വ​ന്ന​താ​ണെ​ന്നും ത​ടാ​കം വ​റ്റി​യ​പ്പോ​ൾ തെ​രു​വു​നാ​യ്ക്ക​ൾ അ​വ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സാ​രി ക​ഷ്ണം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​സ്ഥി​കൂ​ടം സ്ത്രീ​യു​ടേ​താ​ണെ​ന്ന നി​ഗ​മ​ന​ത്തിലാണ് പോ​ലീ​സ്.

Related Posts