വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം, ഇന്ത്യയുയർത്തിയ 331 റൺസ് വിജയ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്‌ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്‌മൃതി മന്ദാന (80), പ്രതിക റാവൽ (75) എ ന്നിവർ അർധസെഞ്ചുറി നേടി.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തിൽ 142 റൺ സ് നേടിയ ക്യാപ്റ്റൻ അലീസ ഹീലിയാണ് ഓസീസിൻ്റെ വിജയശിൽപ്പി. ഒന്നാം വിക്കറ്റിൽ ഹീലി – ലിച്ച്ഫീൽഡ് സഖ്യം 85 റൺസ് ചേർത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല. 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിംഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്‌തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.