കർണാടക കുടക് ജില്ലയിൽ മടിക്കേരിയിലെ സ്റ്റുഡിയോ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ചു പേരെ അറസ്റ്റുചെയ്‌ത് പോലീസ്. ബേതു ഗ്രാമത്തിലെ മുഹമ്മദ് സുഹേൽ (24), ബേതു ഗ്രാമത്തിലെ ഫയാസ് (25), ഹോഡവാഡ ഗ്രാമത്തിലെ മുഹമ്മദ് മുബാഷിർ (20), കൊളക്കേരി ഗ്രാമത്തിലെ മുസമിൽ (20), കുഞ്ഞില ഗ്രാമത്തിലെ മുഹമ്മദ് ജൈനുദ്ദീൻ (20), എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 27നാണ് മടിക്കേരിയിലെ കോഹിനൂർ റോഡ് സമുച്ചയത്തിലെ അബ്ദു‌ൾ റഹ്‌മാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയുടെ ഷട്ടറുകൾ തകർത്ത് മുഖംമൂടി ധരിച്ച മോഷ്‌ടാക്കൾ പ്രിൻ്റർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ മോഷ്ടിച്ചത്.

Related Posts