ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കാവേരി വെള്ളം വിതരണം ചെയ്യില്ലെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) പ്രഖ്യാപിച്ചു. തീരുമാനം നഗരത്തിലെ പകുതിയിലധികം പേരെയും ബാധിച്ചേക്കും. സമീപകാലത്ത് ഇതാദ്യമായിട്ടാണ് മൂന്ന് ദിവസത്തേക്ക് തടസ്സം നീണ്ടുനിൽക്കുന്നത്.

”കാവേരി ജലവിതരണ പദ്ധതിയുടെ വിവിധ പമ്പിംഗ് സ്റ്റേഷനുകൾ സെപ്റ്റംബർ 15, 16, 17 തീയതികളിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടു”മെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ വി റാം പ്രസാത് മനോഹർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. കാവേരി പമ്പിംഗ് സ്റ്റേഷനുകളുടെയും പ്രധാന പൈപ്പ്‌ ലൈനുകളുടെയും സുഗമമായ പ്രവർത്തനവും ദീർഘകാല കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്, അതുവഴി ഗ്രേറ്റർ ബെംഗളൂരുവിലേക്ക് തടസ്സമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയും,” കുറിപ്പിൽ പറയുന്നു.

Related Posts