വർക്കല ശിവഗിരി മഠത്തിൻ്റെ ശാഖ തുടങ്ങുന്നതിന് കർണാടക സർക്കാർ അഞ്ച് ഏക്കർ ഭൂമി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നും
മഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ നേതാക്കളെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മംഗളൂരു സർവകലാശാലയിൽ ഗുരുവിൻ്റെ മഹാസമാധിയുടെ ശതാബ്ദി, ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ, സർവമത സമ്മേളനം, യതിപൂജ എന്നിവ ഉൾക്കൊള്ളുന്ന ‘ശതമാനന്ദ പ്രസ്ഥാനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭ സ്പീക്കർ യു.ടി ഖാദർ, ആഭ്യന്തരമന്ത്രി ഡോ. ജി.പരമേശ്വര, മന്ത്രിമാരായ ദിനേശ് ഗുണ്ടു റാവു, സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, മുൻ കേന്ദ്രമന്ത്രി ബി ജനാർദ്ദന പൂജാരി, ശിവഗിരി മഠത്തിലെ ജ്ഞാനതീർഥ സ്വാമി എന്നിവർ പങ്കെടുത്തു.