ബെസ്കോമിൻ്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ചില മേഖലകളിൽ ആറു മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കട്ടിഗേനഹള്ളി 66/11 കെവി സബ്‌സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടക്കിന് കാരണം. ഇതിൻ്റെ ഭാഗമായി ദ്വാരകനഗർ, ബാബാനഗർ, കട്ടിഗേനഹള്ളി, ബഗലൂർ ക്രോസ്, ബഗലൂർ മെയിൻ റോഡ്, മണിപ്പാൽ കോളേജ് പരിസരം, വിനായക നഗർ, എംബസി ഓഫീസ്, ഫിലിപ്സ് കമ്പനി പരിസരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പവർ ബാങ്കുകൾ തുടങ്ങിയവ മുൻകൂട്ടി ചാർജ് ചെയ്യാനും, വീടുകളിലെയും ഓഫീസുകളിലെയും ജോലികൾ വൈദ്യുതി മുടക്കിന് അനുസരിച്ച് ക്രമീകരിക്കാനും ബെസ്കോം പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.