‘ഫ്രീഡം ഫ്രം വേസ്റ്റ്’ ക്യാമ്പെയ്നിൻ്റെ ഭാഗമായി ബെംഗളൂരുവിലെ നടപ്പാതകളിൽ പൊതുജനങ്ങൾക്ക് തടസ്സമാകുന്ന അനധികൃത കയ്യേറ്റങ്ങളും വൈദ്യുതി തൂണുകൾ, കേബിളുകൾ, ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെയുള്ള തടസ്സങ്ങളും കണ്ടെത്തി ഓഗസ്റ്റ് 1 മുതൽ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി.
നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ബെസ്കോം, ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ ഏകോപനത്തിലായിരിക്കും പരിശോധനയും തടസ്സങ്ങൾ നീക്കം ചെയ്യുന്നതും.
‘ഫ്രീഡം ഫ്രം വേസ്റ്റ്’ ക്യാമ്പെയ്നിൻ്റെ ഭാഗമായി നഗരത്തിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങൾ കൈയേറ്റങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും മുക്തമാക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്ന് അധികൃതർ അറിയിച്ചു.