ലോക സാമ്പത്തിക ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ഇന്നു സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് പോകും. ശിവകുമാർ ഡൽഹിക്കു പോയതു നേത്യമാറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണെന്നു ആക്ഷേപം ഉന്നയിച്ചിരുന്നു. എഐസിസി നേത്യത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും നിർദേശിച്ചതു പ്രകാരം താൻ സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നു ശിവകുമാർ അറിയിച്ചു..
നേതൃമാറ്റം സംബന്ധിച്ചു താനും കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ടെന്നും കാര്യങ്ങൾ അതിൻ്റെതായ സമയത്തു നടക്കുമെന്നും
ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.