ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കേരള ആർടിസിയുടെ പുതിയ എക്സിക്യൂട്ടീവ് ക്ലാസ് എസി സീറ്റർ ബസ് സർവീസ് ഓഗസ്റ്റ് 17ന് ആരംഭിക്കും. ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഓഗസ്റ്റ് 16ന് തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ശുചിമുറിയും പാൻട്രി സൗകര്യവും ഉൾപ്പെടുന്ന ബസിൽ 36 യാത്രക്കാർക്ക് സഞ്ചരിക്കാം. അടിസ്ഥാന ടിക്കറ്റ് നിരക്ക് 1,354 രൂപയാണ്. പാലക്കാട്, തൃശൂർ നഗരങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കില്ല. പകരം പാലക്കാട് ചന്ദ്രനഗറിലും തൃശൂർ മണ്ണുത്തി ബൈപാസിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ആലപ്പുഴ → ബെംഗളൂരു

വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈറ്റില (7.04), അങ്കമാലി (7.50), മണ്ണുത്തി ബൈപാസ് (8.44), ചന്ദ്രനഗർ ബൈപാസ് (10.35), കോയമ്പത്തൂർ (11.40), ഹൊസൂർ (പുലർച്ചെ 5) വഴി രാവിലെ 5.55ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ എത്തും.

ബെംഗളൂരു → ആലപ്പുഴ

രാത്രി 8ന് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് ശാന്തിനഗർ (8.20), ഹൊസൂർ (8.50), സേലം (11.25), കോയമ്പത്തൂർ ബൈപാസ് (2.15), പാലക്കാട് ചന്ദ്രനഗർ (3.35), തൃശൂർ മണ്ണുത്തി ബൈപാസ് (4.45), അങ്കമാലി (6), വൈറ്റില (6.35) എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ച് രാവിലെ 8ന് ആലപ്പുഴയിലെത്തും.

Related Posts