കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചനകളും ചര്‍ച്ചകളും തുടരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് മന്ത്രിസഭ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തെ നിശ്ചയിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വേഗത്തിലാക്കിയത്.

നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരുവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടുത്ത നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്ന് എന്താണ്ട് ഉറപ്പാണ്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി, ലിംഗായത്ത് സമുദായം എന്നിവര്‍ക്ക് മതിയായ പ്രതിനിധ്യം ഉറപ്പാക്കാതെ ഉപമുഖ്യമന്ത്രിമാരെ നിയമിക്കരുതെന്ന് പാര്‍ട്ടി നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു.

Related Posts