ബെംഗളൂരു നാഗദേവനഹള്ളിയിലെ കൗസല്യ സ്കൂളിൽ വൻ തീപിടുത്തം. സ്കൂളിൽ പി.ടി.എ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.

സ്കൂൾ കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ തന്നെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന രക്ഷിതാക്കളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts