കർണാടകയിലെ എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും കർണാടക ആർടി സി ബസുകളിൽ സൗജന്യ യാത അനുവദിച്ചു. ഇതിനായുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പദ്ധതി എന്നു മുതൽ നട പ്പിലാക്കുമെന്നും മറ്റുമുള്ള വിശദാംശങ്ങൾ ഉടൻതന്നെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ വിദ്യാർഥികൾക്കു സൗജന്യയാത്ര അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
ഗതാഗത വകുപ്പിൻ്റെ പുതിയ ഉത്തരവ് പ്രകാരം ആൺകുട്ടികൾക്കും യാത്രാസൗജന്യം ലഭിക്കും.
നിലവിൽ ശക്തി പദ്ധതി പ്രകാരം പ്രൈമറി മുതൽ കോളജ് തലം വരെയുള്ള പെൺകുട്ടികൾക്ക് ആർടിസി ബസുകളിൽ യാത്രാ സൗജന്യം അനുവദിക്കുന്നുണ്ട്. ബിഎം.ടിസി, കെഎസ്ആർടിസി, കെകെആർടിസി എൻഡബ്ല്യൂകെആർടിസി ബസുകളിലാണു യാത്രാസൗജന്യം ലഭിക്കുക.