ക്രമരഹിതമായകാലാവസ്ഥ വ്യതിയാനങ്ങൾ മൂലം നാം നേരിടുന്ന സകല പ്രശ്നങ്ങളെയും ചെറുക്കാൻ പരിസ്ഥിതിയോട് നീതി കാണിക്കണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി സിറാജ് പറഞ്ഞു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ പരിപാടിയിൽ ചെടികൾ നടൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, പി. എം. മുഹമ്മദ് മൗലവി, അശ്റഫ് മലയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
എം എം എ ക്രസൻ്റ് സ്കൂളിൽ നടന്ന പരിസ്ഥിതി ദിന പരിപാടിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രധാന്യം അറിയിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും പ്ലാക്കാർഡുകളും പ്രദർശിപ്പിച്ചു. ബോധവൽക്കണ സമിനാറും നടന്നു പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥ ഖാൻ, വൈസ് പ്രിൻസിപ്പൾ എൻ.ശ്വേത, അഫ്സർ പാഷ, നാഗേഷ്, ശിവകുമാർ, രാജവേലു, റീത്ത ഫ്രാൻസിസ്, രാധിക, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.