ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. മൂ​ന്ന് യു​വാ​ക്ക​ളെ പോലീസ് അ​റസ്റ്റ് ചെയ്‌തു. മു​ഹ​മ്മ​ദ് സാ​ലി​ക് ഇം​തി​യാ​സ് ഹു​സൈ​ൻ ഷെ​യ്ഖ്(19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ജു​ഹാ​പു​ര നി​വാ​സി​ക​ളാ​യ റെ​ഹാ​ൻ (20), ഫൈ​സ​ൽ പ​ത്താ​ൻ (22), ഫൈ​സാ​ൻ പ​ത്താ​ൻ (20) എ​ന്നി​വരെയാണ് പോലീസ് അ​റസ്റ്റ് ​ചെയ്‍തത്. ത​ർ​ക്കത്തിനിടെ കാ​സി​ബ് സ​യ്യി​ദ് എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​ൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഒ​രു പ​ഴ​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​നെ ചൊ​ല്ലി​യാ​ണ് വ​ഴ​ക്കു​ണ്ടാ​യ​തെ​ന്നു വെ​ജ​ൽ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എം. ചൗ​ഹാ​ൻ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Related Posts