നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പ്രയാഗ്‌രാജിലെത്തി മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്നു ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി ബഡേ ഹനുമാൻ ക്ഷേത്രം, അക്ഷയവത് തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും.

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപു കുംഭമേളയിൽ  സ്‌നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും പ്രയാഗ്‌രാജിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Related Posts