ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നാപ്പിലാക്കിയതിനു പിന്നാലെ ഗുജറാത്തിലും ഏകസിവിൽ കോഡ് നിലവിൽ വരുന്നു. ഗുജറാത്ത് സർക്കാർ അതിന് കരട് തയ്യാറാക്കാനായി 5 അംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി.

അഡ്വ. ആർ.സി. കൊഡേകർ, സാമൂഹിക പ്രവർത്തക ഗീത ഷറോഫ്, വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.എൽ. മീണ, വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേശ് ഥാക്കർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 45 ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.

എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും, റിപ്പോർട്ട് പഠിച്ചശേഷം സർക്കാർ തീരുമാനമെടുക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

Related Posts