ലക്നൗ ബക്ഷി കാ തലാബിൽ വെജിറ്റബിൾ ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിഷൻപൂർ മജ്റ സ്വദേശി വിജയ് പാൽന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി കടയുടമ ഷാനി റാവത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് കട അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും കട തുറക്കാൻ ഷാനി എത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടത്.
ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. 5 വർഷം മുമ്പ് ദിവസ വേതനക്കാരനായ വിജയ് ഭാര്യയുമായി വേർപിരിഞ്ഞതിനുശേഷം തനിച്ചായിരുന്നു താമസിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.