സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന സാഹചര്യത്തില്‍ മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകൾ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഇന്ത്യയും പുനരാരംഭിച്ചു. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തും.
റാസല്‍ ഖൈമയിലേക്ക് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. മസ്കറ്റിലേക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുണ്ടാകും. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ദുബായില്‍ നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.