അസമില്‍ ഇന്നലെ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു. ഫ്ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍, സ്ക്വാഡ്രണ്‍ ലീഡര്‍ അനുജ് എന്നിവരാണ് വീര മൃത്യുവരിച്ചത്. വ്യോമസേന രണ്ടു പൈലറ്റുമാരുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന് പ്രദേശത്ത് തകര്‍ന്നുവീണു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42നാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. സുഖോയ് 30 എംകെഐ ഇരട്ട സീറ്റ് യുദ്ധവിമാനമാണ്. പതിവ് പരിശീലന പറക്കലിനിടയാണ് യുദ്ധവിമാനം കാണാതായത്.