തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന റിപ്പോർട്ടിൽ കോൺഗ്രസിന് മുന്നേറ്റം. 116 മുൻസിപ്പാലിറ്റികളിൽ 6 ഇടത്ത് ബി.ആർ.എസും 24 ഇടത്ത് കോൺഗ്രസുമാണ് മുന്നേറുന്നത്. ബി.ജെ.പിക്ക് ഒരിടത്തും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 1615 വാർഡുകളുള്ളതിൽ 876 വാർഡുകളിൽ കോൺഗ്രസ് മുന്നേറി മികച്ച നേട്ടം സ്വന്തമാക്കി.
ബി.ആർ.എസ് 462 വാർഡുകളിൽ മുന്നേറുമ്പോൾ ബി.ജെ.പി നേട്ടം 138 വാർഡുകളിൽ ഒതുങ്ങി. മറ്റുള്ള പാർട്ടികളാണ് 139 വാർഡുകളിൽ മുന്നേറുന്നത്. തെലങ്കാനയിലെ 116 മുൻസിപ്പാലിറ്റികളിലേക്ക് ബുധനാഴ്ചയാണ് 7 മുൻസിപ്പിൽ കോർപ്പറേഷനുകളിലേക്കുമുള്ള വോട്ടെടുപ്പ് നടന്നത്. സംസ്ഥാന നിയമസഭയിലെ ആധിപത്യം നിലനിർത്തുകയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്.