പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ എന്‍ഡിഎ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. അമിത് ഷാ, ജെ പി നദ്ദ, രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും ഓപ്പറേഷൻ സിന്ദൂറുമായിരിക്കും പ്രധാന ചർച്ചകൾ നടക്കുക.

NDA ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ, വികസന പ്രവർത്തനങ്ങളുടെ അവലോകനം ഉണ്ടാകും. മാവോയിസ്റ്റുകൾക്ക് എതിരായ കർമ്മ പദ്ധതികൾ, ജാതി സെൻസസ്, വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയും യോഗത്തിൻ്റെ പരിഗണനയിൽ ഉണ്ട്. നീതി ആയോഗ് യോഗത്തിൽ ഇന്നലെ പങ്കെടുക്കാതെ വിട്ടു നിന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രിമാരുടെ യോഗത്തിന് എത്തും.

Related Posts