അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാൻഷു ശുക്ല. ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റാണ് 39 കാരനായ ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ആക്സിയം മിഷൻ 4 ൻ്റെ പൈലറ്റാകും ശുഭാൻഷു. ഐഎസ്‌ആർഒയും നാസയും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചത്.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും ശുഭാൻഷു പറന്നുയരുന്നത്.മുൻ നാസ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പെയ്സിൻ്റെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ആക്സ്-4 ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

Related Posts