റഷ്യയുമായി ഏകദേശം 10,000 കോടി രൂപയ്ക്ക് എസ്-400 മിസൈലുകള്‍ വാങ്ങുന്ന വലിയ കരാറിന് ഇന്ത്യയുടെ നീക്കം. ഓപ്പറേഷന്‍ സിന്ദുറിൻ്റെ സമയത്ത് പാക്കിസ്ഥാന്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. റഷ്യന്‍ നിര്‍മ്മിത 288 എസ്-400 മിസൈലുകളാണ് വാങ്ങുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്. വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇത്.
മിസൈലുകളില്‍ 168 ദീര്‍ഘദൂര മിസൈലുകളും 120 ഹ്രസ്വദൂര മിസൈലുകളും ഉള്‍പ്പെടുന്നു. ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് ഇവ വാങ്ങുന്നത്.