പാറ്റ്ന നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജ്വസി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 25 സീറ്റിലേക്ക് ആർജെഡി കൂപ്പുകുത്തിയിരുന്നു.
‘പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്തെ യാത്രയാണ്. അതിൽ ഉയർച്ച താഴ്‌ചകൾ ഒഴിവാക്കാനാവില്ല. പരാജയത്തിൽ ദുഃഖമില്ല, ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്‌ദമുയർത്തുന്നത് തുടരും’ തേജ്വസി യാദവ് പറഞ്ഞു.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഡ്‌ബന്ധൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടേത്.

Related Posts