വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി കേ​ന്ദ്ര സർക്കാർ. ഇന്ത്യയിലെ പ്ര​മു​ഖ വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നായാണ് വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ സർക്കാർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ല​നി​ർ​ത്തു​ന്ന​തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ധ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഹോ​സ്പി​റ്റാ​ലി​റ്റി, ഭ​ക്ഷ്യ​സം​സ്ക​ര​ണം, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ൾ​ക്ക് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കും.

Related Posts