തിരുവനന്തപുരം നഗരമദ്ധ്യത്തിൽ തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ കോന്തിബാ ബാവെ, ജേഷ്ഠനായ മുക്താ കോന്തിബാ ബാവെ, എന്നിവരുടെ മൃതദേഹങ്ങളാണ് ഹോട്ടലിൽ ഇന്നുരാവിലെ കണ്ടെത്തിയത്. കോന്തിബാ ബാവെയെ തൂങ്ങിമരിച്ച നിലയിലും മുക്താ കോന്തിബാ ബാവെയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ വെളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഭിന്നശേഷിക്കാരിയായ മുക്താ കോന്തിബാ ബാവെയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഇവർ എത്തിയത്. ഇന്നലെ വൈകുന്നേരവും ഇവർ പുറത്തുപോയിരുന്നു. മടങ്ങിയെത്തിയപ്പോൾ ഇന്നുരാവിലത്തെ ചായയടക്കമുള്ള ഭക്ഷണത്തിന് റിസപ്ഷനിൽ ഓർഡർ ചെയ്തിരുന്നു. ഹോട്ടൽ ജീവനക്കാരൻ ഇന്നുരാവിലെ ചായയുമായി എത്തി മുറിയിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നുള്ള പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തമ്പാനൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. തമ്പാനൂരിലെ തന്നെ ലോഡ്‌ജിൽ കഴിഞ്ഞയാഴ്ച യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയിരുന്നു. പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. ഇരുവരെയും മുറിക്ക് പുറത്തുകാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആശയുടെ കഴുത്തിന് മാരകമായി മുറിവേറ്റിരുന്നു. കൈ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു കുമാർ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമെന്നു കണ്ടെത്തിയത്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.