ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.​എം.മാ​ത്യു(75) അ​ന്ത​രി​ച്ചു. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാ​ണ് അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1991 മു​ത​ൽ 1996 വ​രെ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ ആ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ ആദ്യ ചെ​യ​ർ​മാ​നാ​യി​രു​ന്നു.
ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സി​ന്‍റെ ചെ​യ​ർ​മാ​ൻ, കെ​എ​സ്എ​ഫ്ഇ വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഒ​പ്പം ആ​യി​രു​ന്നു.

Related Posts