ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന ഖാലിദ സിയ നെഞ്ചിലെ അണുബാധ മൂലം ആശുപത്രിയിലായിരുന്നു.
ഇന്ന് രാവിലെ പ്രാദേശിക സമയം ആറുമണിക്ക് ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം.