ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദളിത് പ്രഫസർമാർ ജാതി വിവേചനം നേരിടുന്നെന്ന് ചുണ്ടിക്കാട്ടി ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചൊഴിഞ്ഞു. അവകാശങ്ങൾ നൽകുന്നതിലും ചുമതലകൾ അനുവദിക്കുന്നതിലും സർവകലാശാലയിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നില നിൽക്കുന്നതായാണ് ആരോപണം.

സർവകലാശാലയിൽ മുമ്പ് പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ ചുണ്ടിക്കാട്ടി. സ്റ്റുഡന്‍റ് വെൽഫെയർ ഡയറക്‌ടർ പ്ര ഫ. പി.സി. നാഗേഷ്, അംബേദ്കർ റിസർച്ച്സെന്‍റർ ഡയറക്ട‌ർ പ്രഫ. സി. സോമശേഖർ, പി.എം. ഉഷ, കോഓഡിനേറ്റർ പ്രഫ. വി. സുദേഷ്, ഡിസ്റ്റൻസ് എജുക്കേഷൻ ആൻഡ് ഓൺലൈൻ സെന്‍റർ ഡയറക്ട‌ർ പ്രഫ. ബി.എൽ. മുരളീധർ തുടങ്ങിയവരാണ് രാജിവെച്ചത്.

Related Posts