കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ ശിക്ഷിച്ചത്. ഗിരീഷ് കഴിഞ്ഞ മാർച്ചിൽ ഭാര്യ നാഗി (30), കാവേരി(5), നാഗിയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കുടക് ജില്ലയിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസികോളനിയിലായിരുന്നു കൂടുംബം താമസിച്ചിരുന്നത്. ഗിരീഷ് ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും പണം നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി വെട്ടിക്കൊല്ലുകയുമായിരുന്നു. മകളടക്കം തടയാൻ ശ്രമിച്ച മൂന്നുപേരെയും വെട്ടിക്കൊല്ലുകയായിരുന്നു. ഒളിവിൽപ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പോലീസ് കണ്ണൂരിലെ ഇരിട്ടിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Posts