കാ​ലാ​വ​സ്ഥ​ മോ​ശമാ​യത് കാരണം വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നാൽ സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച കൂ​ടി​ക്കാ​ഴ്ച നടന്നില്ല. ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തോ​ടെ ജ​യ്പൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. നാ​ളെ രാ​വി​ലെ ഒൻപതിന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം.

രാ​ഹു​ൽ ഗാ​ന്ധി സി​ദ്ധ​രാ​മ​യ്യ​യെ രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യി നി​ർ​ബ​ന്ധി​ച്ചേ​ക്കു​മെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. രാ​ജ്യ​സ​ഭാ സീ​റ്റ് നേ​തൃ​ത്വം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും എ​ന്നാ​ൽ താ​ന​ത് നി​ര​സി​ച്ചെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ എട്ടാ​ണ്. അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നേ​തൃ​ത്വം സ​മ​യം ന​ൽ​കും. ഡ​ൽ​ഹി​യി​ൽ വ​ലി​യൊ​രു പ​ദ​വി​യും സി​ദ്ധ​രാ​മ​യ്ക്ക് മു​ന്നി​ൽ വ​ച്ചേ​ക്കും. ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​രു​മെ​ന്നും ദേ​ശീ​യ പ​ദ​വി വ​ഹി​ക്കാ​ൻ തീ​രെ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​ന്ത്രി പ​ദ​വി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞി​രു​ന്നു. മാസങ്ങൾ നീണ്ട ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച​ത്.

Related Posts