ഏപ്രിൽ ഒന്നു മുതൽ കർണാടകയിൽ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ. വാർഷിക പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പരിഷ്‌കരണത്തിൻ്റെ ഭാഗമായാണ് നിരക്കുകൾ 3 മുതൽ 5 ശതമാനം വരെ വർദ്ധിപ്പിക്കുന്നത്. മൊത്തവില സൂചികയുമായി (ഡബ്ല്യു.പി.ഐ) ബന്ധപ്പെട്ടാണ് ഈ വർദ്ധന. കർണാടകയിലെ മിക്കവാറും എല്ലാ ടോൾ പ്ലാസകൾക്കും നിരക്ക് ബാധകമാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എൻ.എച്ച്.എ.ഐ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സെപ്റ്റംബർ 1 മുതൽ ഏകദേശം 10 ടോൾ പ്ലാസകളിൽ ഈ വർഷം അവസാനത്തോടെ നിരക്കുകൾ പുതുക്കും. ബംഗളൂരു-തിരുപ്പതി റൂട്ടി ലെ നംഗ്ലി, സാറ്റലൈറ്റ്‌ ടൗൺ റിങ് റോഡിലെ ഹുലികുൻ്റെ, നല്ലൂരു ദേവനഹള്ളി, ബംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേയിലെ കണിമിനികെ, ശേഷഗിരിഹള്ളി, ബംഗളൂരു എയർപോർട്ട് റോഡിലെ സാദഹള്ളി എന്നിവിടങ്ങളിലെ ടോൾ പ്ലാസകളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

2008 ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ അനുസരിച്ചാണ് പരിഷ്കരണം നടപ്പിലാക്കിയതെന്ന് എൻ.എച്ച്.എ.ഐ. പ്രോജക്‌ട് ഡയറക്‌ടർ കെ.ബി. ജയകുമാർ പറഞ്ഞു. നിരക്ക് വർദ്ധന പ്രധാനമായും ബാധിക്കുക ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെയാണ്.

Related Posts