കാൻസർ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും രോഗത്തിനെതിരായ പോരാട്ടത്തിന് പൊതുജന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘റൺ ഫോർ ഹോപ്പ് – ബെംഗളൂരു കാൻസർ അവബോധ മാരത്തൺ 2026’ ഓഗസ്റ്റ് 15-ന് സംഘടിപ്പിക്കുന്നു. “Run for Unity, Run for Hope” എന്ന സന്ദേശമുയർത്തിയാണ് മാരത്തൺ നടക്കുന്നത്.

5 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം. കുട്ടികൾ, യുവാക്കൾ, കുടുംബങ്ങൾ, മുതിർന്നവർ തുടങ്ങി വിവിധ പ്രായവിഭാഗങ്ങൾക്കായി പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

മാരത്തണിൽ പങ്കെടുക്കുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും സീറ്റുകൾ പരിമിതമായതിനാൽ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ ഫീസിലൂടെ ലഭിക്കുന്ന തുക കാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും രോഗികൾക്ക് പിന്തുണ നൽകുന്ന പദ്ധതികൾക്കും വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. സമൂഹത്തിൻ്റെ കൂട്ടായ പങ്കാളിത്തത്തിലൂടെ കാൻസറിനെതിരായ പോരാട്ടത്തിന് കരുത്തേകുക എന്ന സന്ദേശമാണ് മാരത്തണിലൂടെ ഉയർത്തിക്കാട്ടുന്നത്.

Related Posts