കർണാടകയിലെ സിന്ധനൂർ താലൂക്കിൽ ഫാമിനകത്ത് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. സ്നേഹ(26) ആണ് മരിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അമിത് ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മറ്റൊരാൾ സ്നേഹയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്നയാളാണ്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. യുവതിയുടെ ഫോൺ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് സിന്ധനൂർ പൊലീസ് അറിയിച്ചു.

Related Posts