മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’ അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് . ഉഗ്രൻ താരനിരയും അണിയറക്കാരുമായി വലിയ പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷേ കടുത്ത കമൽ–മണി ആരാധകർക്കു പോലും അത്ര ദഹിക്കണമെന്നില്ല. ‘നായകൻ’ ബോംബെയിലായിരുന്നെങ്കിൽ ‘തഗ് ലൈഫി’ൽ ഡൽഹിയിലാണ് കഥ നടക്കുന്നത്.

സദാനന്ദൻ്റെയും രംഗരായ ശക്തിവേലിൻ്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്യാങുകൾ. ഇവർ തമ്മിലുള്ള കുടിപ്പകയിൽ നിന്നു തുടങ്ങുന്ന സിനിമ. കഥയുടെ തുടക്കം മുതൽ അവസാനം വരെ ക്ലീഷേകളാണ്. കഥയിൽ പറയത്തക്ക പുതുമകളില്ലെങ്കിലും മെയ്ക്കിങ്ങിലെ മികവ് കുറവുകളെ കുറച്ചൊക്കെ മറികടക്കാൻ സഹായിക്കുന്നു. ദളപതിയും ചെക്ക ചിവന്ത വാനവും കൂട്ടിയിണക്കിയതു പോലൊരു തിരക്കഥയാണ് ചിത്രത്തിൻ്റെത്.

Related Posts