ലിസ്റ്റിൻ സ്റ്റീഫൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ പൂർത്തിയായി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ കൂടുകയാണ്. ഒപ്പം മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ലിസ്റ്റിൻ സ്റ്റീഫനും ഈ കൂട്ടുകെട്ടിൽ എത്തുന്നു എന്നുള്ളതും ഒരു സവിശേഷതയാണ്.
ചിത്രത്തിൻ്റെ നിർമ്മാണത്തിൽ കുഞ്ചാക്കോ ബോബനും പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.