മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം സമ്മാനിച്ച വാഴ 2ന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ് കളക്ഷൻ വിവരം പുറത്ത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന് തിരക്കഥാകൃത്ത് വിപിൻ ദാസും മറ്റ് അണിയറ പ്രവർത്തകരും അറിയിച്ചു. വൻതാരനിരയോ ആഡംബരങ്ങളോ ഇല്ലാതെ എത്തിയ ഒരു കൊച്ചു ചിത്രമാണ് വാഴ 2.
വെറും ഏഴ് ദിവസം കൊണ്ടാണ് ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ വാഴ 2 ഈ നേട്ടം കൊയ്തിരിക്കുന്നത്. മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന പതിനാലാമത്തെ സിനിമയാണ് വാഴ 2.