സിനിമയിൽ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനുവേണ്ടി അഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരേ കേസെടുത്ത പോലീസ് നടപടിയിൽ സിനിമ പ്രവർത്തകർ പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും അവതാരകനുമായി സാബുമോൻ. ഒരു മനുഷ്യനും ഇതിനെതിരേ സംസാരിച്ച് കാണുന്നില്ലെന്നും കുറ്റകരമായ നിശബ്‌ദതയാണ് ഇക്കാര്യത്തിൽ സിനിമാ കൂട്ടായ്മ സ്വീകരിച്ചിരിക്കുന്നതെന്നും സാബുമോൻ കുറ്റപ്പെടുത്തി.

ശ്വേതാ മേനോൻ ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകുന്നതെന്നും അത് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണനയുണ്ടായാൽ മതിയെന്നും സാബുമോൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലുള്ള സാധാരണ ആളുകൾ പോലും ശ്വേതയ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ, എവിടെയും സിനിമാ കൂട്ടായ്‌മകളിലെ ഒരാളുടെയും ഒരുവരി പോലും കാണാനായില്ലെന്നും സാബുമോൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

Related Posts