പ്രത്യേക അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയത് ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട നൂറിലേറെ അസ്ഥികൾ. ആറാം നമ്പർ സൈറ്റിൽനിന്നും 11-ാം നമ്പർ സൈറ്റിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്‌ധർ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പരിശോധിച്ചു വരി കയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

തെരച്ചിൽ മേഖലകൾ വ്യാപിപ്പിക്കുമെന്നും ആവശ്യമെങ്കിൽ അന്വേഷണ സംഘം വ്യക്തമാക്കി. മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സൈറ്റുകളിൽ 12ലും 13ലും മാത്രമാണ് ഇനി പരിശോധന നടത്താനുള്ളത്. പരാതിക്കാരിൽ ഒരാളുടെ അഭിഭാഷകൻ ഇന്നലെ സൈറ്റ് 11-എയിൽ നിന്ന് കുറഞ്ഞത് മൂന്ന് മനുഷ്യാവശിഷ്ടങ്ങളെങ്കിലും കണ്ടെത്തിയതായി അവകാശപ്പെട്ടു.

ഒരു കുന്നിൻ മുകളിൽ നടത്തിയ തെരച്ചിലിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതായും അതിൽ ഒന്ന് സ്ത്രീയുടേതാണെന്നും അവർ പറഞ്ഞു. അതേ സ്ഥലത്തു നിന്ന് ഒരു സാരിയും കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. എന്നാൽ അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Posts