ബംഗളൂർ തേജസ് ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചുഞ്ചുഗട്ട റോഡ് ആഞ്ജനേയ സ്വാമി ക്ഷേത്രാങ്കണത്തിൽ ക്യാമ്പ് നടന്നത്. ചടങ്ങിൽ മാനേജിങ് ട്രസ്റ്റി മധു കലമാനൂർ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ദീപ എസ്. മധു, ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസ്, കോനനകുണ്ട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് സുബ്രമണ്യ, കോനന കുണ്ട വാർഡ് മുൻ കോർപറേറ്റർ എം ജയറാം, മുൻ പ്രസിഡൻ്റ് അഡ്വ മെൻ്റോ ഐസക്, റോട്ടറി ഗ്രേയ്റ്റർ ജയനഗറിൻ്റെ വൈസ് പ്രസിഡൻ്റ് എം. മനോഹരൻ, സൗത്ത് ബംഗളൂരു മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അലക്‌സ് ജോസഫ്,

അൾസൂർ ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, കർണാടക രക്ഷണ വേദി കെ കോറമംഗല വാർഡ് പ്രസിഡൻ്റ് എം.എ ബൈജു, കരുനാട് സേവകരു ശാന്തിനഗർ മണ്ഡലം പ്രസിഡൻ്റ് നാഗരാജ്, രാധാകൃഷ്‌ൺ അടൂർ സുവർണ കർണാടക പ്രതിനിധികളായ മധു മോഹൻ, മെറ്റി ഗ്രേയ്‌സ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ 175ഓളം പേർ പങ്കെടുത്തു. 130 പേർക്ക് കണ്ണട വിതരണം ചെയ്തു‌. ഇത് നാലാം തവണയാണ് നേത്രപരിശോധന സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പ് കഴിഞ്ഞ മാസം നടത്തിയിരുന്നു. ആർ.ടി നഗർ കോർണിയൽ ഒപ്റ്റിഷ്യനുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്.

ബി. മനോജ്, കെ. ജോയ്, എം. ഡി. അഭിരാമി, പി. ഗോപാലകൃഷ്ണൻ, എം.ഡി. അഭിജിത്ത്, അമൽ, അശ്വതി, സി.ആർ. വൽസൻ സുരേഷ്, എസ്. സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts