ആറുപതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായിരുന്ന പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. അർബുദബാധിതനായിരുന്നു. നിരവധി വീടിനുള്ളിൽ വീണതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി ഹാസ്യ-സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്ന ഉമേഷ് നാഗര ഹോളേ, അപൂർവസംഗമ, ഗുരു ശിഷ്യരു, അനൂപന, ഗോൾമാൽ രാധാകൃഷ്‌ണ തുടങ്ങി നാനൂറിനടുത്ത് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. മൈസൂർ ശ്രീകണ്ഠയ്യ ഉമേഷ് എന്നാണ് മുഴുവൻ പേര്.

മൈസൂരുവിൽ ആയിരുന്നു ഉമേഷ് ജനിച്ചത്. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1960-ൽ പുറത്തിറങ്ങിയ ‘മക്കള രാജ്യ’ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നാനൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. കർണാടക സർക്കാരിൻ്റെ മികച്ച സഹനടനുള്ള ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്. കർണാടക നാടക അക്കാദമി പുരസ്‌കാരവും നേടി. ഉമേഷിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എച്ച്‌ ഡി കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.

Related Posts