കാൻസർ മരുന്നുകളുടെ വില കുറയ്ക്കുന്നതിൻ്റെ ഭാഗമായി 137 മരുന്നുകളുടെ ലാഭപരിധി 30 ശതമാനമായി വെട്ടിക്കുറച്ച് ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (എൻപിപിഎ). ഇതോടെ ഈ മരുന്നുകൾക്ക് രോഗികൾ നൽകേണ്ട തുക കുറയാൻ സാധ്യതയുണ്ട്.

മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മൊത്തവ്യാപാരികൾക്കും ചില്ലറ വിൽപ്പനക്കാർക്കും അനുവദനീയമായ ലാഭപരിധി നിശ്ചയിച്ചാണ് നടപടി. കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ ചെലവ് കുറയ്ക്കുകയും രോഗികൾക്ക് ചികിത്സ കൂടുതൽ താങ്ങാനാവുന്നതാക്കുകയുമാണ് ലക്ഷ്യം.

നടപടി പ്രാബല്യത്തിൽ വരുന്നതോടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Posts