സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് പറഞ്ഞു. ദേവനഹള്ളി ഫരീക്കോ ഫാം ഹൗസിൽ വെച്ച് നടന്ന എം.എം എ സ്നേഹ സംഗമ നേതൃക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിനായി കേഴുന്നവരുടെ കണ്ണീരുകൾ പ്രദർശിപ്പിച്ച് സംഘടന വളർത്താൻ ശ്രമിക്കുന്നത് മഹാ അപരാധമാണ്. ജീവകാരുണ്യ പ്രവർത്തനം കൊണ്ട് മറ്റെന്തെങ്കിലും നേട്ടത്തെ ഉദ്ദേശിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ടി.സി.സിറാജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംഘടന പ്രവർത്തകർക്ക് മോട്ടിവേഷൻ ക്ലാസ്, കായിക മൽസരങ്ങൾ, ക്വിസ്, ഗാനാലാപനം തുടങ്ങിയ വിവിധ ഇനം മൽസരങ്ങളും നടന്നു. രാവിലെ 11ന് തുടങ്ങിയ പരിപാടി രാത്രി 9 മണി വരെ നീണ്ടു.

ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡണ്ടുമാരായ അഡ്വ. പി.ഉസ്മാൻ, മുഹമ്മദ് തൻവീർ,പ്രവർത്ത സമിതി അംഗങ്ങളായ അബ്ദുല്ല ആയാസ്, സുബൈർ കായക്കൊടി, ശബീർ ടി.സി, പി. എം. മുഹമ്മദ് മൗലവി, സിറാജ്ഹുദവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫരീക്കോ ഫാം ഹൗസ് മേനേജ്മെൻ്റ് ഡോ.സലീം, സഈദ് ഫരീക്കോ തുടങ്ങിയവരും പങ്കെടുത്തു.

Related Posts