ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും. ജി റാം ജി ബില്ല് ആണ് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് അവതരിപ്പിക്കുക.

പദ്ധതിയിൽ 40 ശതമാനം സംസ്ഥാന വിഹിതം ഉൾപ്പെടുത്തുകയും തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബില്ല് കഴിഞ്ഞദിവസം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ ആശങ്കയെ തുടർന്നാണ് അവതരണം ഇന്നത്തേക്ക് മാറ്റിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ ഇൻഷുറൻസ് നിയമ ഭേദഗതി ബില്ലും ലോക്സഭയിൽ അവതരിപ്പിക്കും.

Related Posts