ഭാരത് ഇലക്ട്രോണിക്സ് മലയാളി അസോസിയേഷൻ്റെ (BELMA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണച്ചന്ത ഓഗസ്റ്റ് 22, 23 തീയതികളിലും ബെൽമയുടെ ഓണാഘോഷം സെപ്റ്റംബർ 20-നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓണച്ചന്തയിൽ കേരളത്തിൻ്റെ തനത് ഉൽപ്പന്നങ്ങൾ, ഓണസദ്യയ്ക്കാവശ്യമായ സാധനങ്ങൾ, പൂക്കൾ, പലഹാരങ്ങൾ, കൈത്തറി-കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. സെപ്റ്റംബർ 20-ന് നടക്കുന്ന പ്രധാന ആഘോഷത്തിൽ പൂക്കളം, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, ഓണസദ്യ, കുടുംബസംഗമം എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഓണച്ചന്തയിൽ സ്റ്റാൾ ബുക്ക് ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 8073810116, 9008592929

Related Posts