ഷെട്ടിഹള്ളി-മേതരഹള്ളി അയ്യപ്പസേവാസംഘം ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അനിൽകുമാർ (പ്രസിഡണ്ട്), രാമചന്ദ്രൻ (വൈസ് പ്രസിഡണ്ട്), ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഗംഗാധരൻ (ജോയിന്റ് സെക്രട്ടറി), രാജഗോപാൽ (ട്രഷറര്‍), വിജയകുമാർ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികൾ.
രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘത്തിൻ്റെ രക്ഷാധികാരി എസ്.മോഹനൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ശിവപ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സജീഷ് കുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ചിന്നക്കുട്ടൻ നന്ദി പ്രകാശിപ്പിച്ചു. ഉച്ച ഭക്ഷണത്തിനുശേഷം യോഗം പിരിഞ്ഞു.