ബാംഗ്ലൂർ കേരള സമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര” എന്ന പേരിൽ സംഘടിപ്പിച്ച ശാസ്ത്രമേള ഏവർക്കും കൗതുകമായി.

പരിപാടി കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ ഐ ആർ എസ് ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു. വിശ്വേശ്വരയ്യ മ്യൂസിയം ഡയറക്ടർ സജൂ ഭാസ്കരൻ, കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, അസിസ്റ്റണ്ട് സെക്രട്ടറി മുരളിധരൻ വി,സോൺ കൺവീനർ അനീഷ് കൃഷ്ണൻ, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൻ, വൈറ്റ് ഫീൽഡ് സോൺ ചെയർമാൻ സുരേഷ് കുമാർ, സോൺ നേതാക്കളായ അജയൻ എം ബി, സുനിത വിനോദ്, സത്യശീലൻ, വിപിൻ രാജു, മനോജ്‌ കുമാർ, രാധാകൃഷ്ണ പിള്ള, അനു വിപിൻ, ആശ, രമ്യ, ഹരി കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

വിശ്വേശ്വരയ്യ മ്യൂസിയം എഡ്യൂക്കേഷൻ ഓഫീസർ പി കെ ബിസ്വാളിൻ്റെ നേതൃത്വത്തിൽ നടന്ന എക്സിബിഷൻ ഒമ്പതു മണിയോടെ സമാപിച്ചു.

എക്സിബിഷനിൽ 800ൽ അധികം പേർ പങ്കെടുത്തു. ടെലിസ്കോപ്പിലൂടെ സൂര്യ നിരീക്ഷണം വിസ്മയമായി. റോക്കറ്റ് ലോഞ്ചിൻ്റെ മാതൃകയും മേളയിൽ അവതരിപ്പിച്ചു. ടെലിസ്കോപ്പിലൂടെ സാറ്റേൺ പ്ലാനറ്റ് നിരീക്ഷണം ഏവർക്കും വേറിട്ട അനുഭവമായി. ഇതോടനുബന്ധിച്ചു നടത്തിയ മാത്‍സ് വർക് ഷോപ്പിലും സയൻസ് ആക്ടിവിറ്റിയിലും കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു.

Related Posts