മൈസൂരു കേരള സമാജം സംഘടിപ്പിക്കുന്ന ‌സ്പോർട്‌സ് മീറ്റ് 19ന് ഫുട്‌ബോൾ മത്സരത്തോടെ ആരംഭിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ഹെബ്ബാൾ മാച്ച്‌ബോക്സ് ഫുട്‌ബോൾ ടർഫിലാണ് മത്സരം. 26ന് രാവിലെ 9ന് ബന്നിമണ്ഡപ് സെൻ്റ് ഫിലോമിനാസ് കോളജ് ഗ്രൗണ്ടിൽ ക്രിക്കക്കറ്റും മേയ് 3 ന് രാവിലെ 9 ന് സെൻ്റ് ഫിലോമിനാസ് കോളജ് ഗ്രൗണ്ടിൽ വോളിബോളും നടക്കും. മേയ് 10 ന് രാവിലെ 9മണിക്ക് ബൊഗാദി സ്‌റ്റേജ് രണ്ടിലെ സ്പോർട്‌സ് പാർക്കിൽ ബാഡ്‌മിന്റൺ നടക്കും. മേയ് 17 ന് വിജയനഗർ കേരളസമാജം കമ്യൂണിറ്റി ഹാളിൽ ചെസ്, കാരംസ്, ടേബിൾ ടെന്നിസ് മത്സരങ്ങളും നടക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി: ഫുട്ബോൾ-ഏപ്രിൽ 12, ക്രിക്കറ്റ്-19, വോളി ബോൾ- 24, ബാഡ്മിന്റൻ-മേയ് 3. ചെസ്, കാരംസ്, ടേബിൾ ടെന്നിസ്-മേയ് 10. അപേക്ഷാ ഫോമുകൾ കേരളസമാജം ഓഫിസിൽനിന്ന് ലഭിക്കുമെന്ന് സെക്രട്ടറി മുരളീധരൻ മേനോൻ, സ്പോർട്‌സ് കൺവീനർ വിനോദ് പള്ളത്തേരി, ജോയിന്റ് കൺവിനർമാരായ ഇഖ്ബാൽ മണലോടി, കെ.കെ. പവിത്രൻ എന്നിവർ അറിയിച്ചു. ഫോൺ: 08212304819. 8088889288, 9448065903.

Related Posts