ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 14 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കും.
മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ
ഒന്നാം സമ്മാനം 15,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക് 2000 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, കൾച്ചറൽ സെക്രട്ടറി മുരളിധരൻ വി എന്നിവർ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബർ 10 ന് മുൻപായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ് .
ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ട് സുധീഷ് പി കെ, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

രജിസ്ട്രേഷന് ബന്ധപ്പെടുക:- +91 90363 39194, +91 87926 87607, 98861 81771