തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലറെ കുറ്റക്കാരനെന്ന് കണ്ടെത്തി. കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു. പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപി പ്രവർത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 36 വർഷം തടവ് ശിക്ഷയാണ് പ്രതികൾക്ക് കോടതി വിധിച്ചത്.

ആർഎസ്എസ് സംഘം 2007 ഡിസംബർ 15-ന് രാത്രി വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമമായായിരുന്നു. സഹോദരനും പിതൃസഹോദരിക്കും ഇത് തടയാൻ ശ്രമിക്കവെയാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷും ബന്ധുക്കളും ചികിത്സയിലായിരുന്നു.

Related Posts